Followers
Wednesday, 30 June 2010
ഹര്‍ത്താലുകൊണ്ട് അനുഗൃഹിതമീ കേരളം,,.... ..സമ്മതിക്കണം ,നമ്മളൊക്കെ ഒരു സംഭവം തന്നെ അല്ലെയോ ??
ഭാരതം എന്നു കേട്ടാല്‍ അഭിമാനപൂരിതം ആകണം എന്നു ഓള്‍ഡ് ..ഇപ്പൊ ഇങ്ങിനെ ഹര്‍ത്താല്‍ എന്നു കേട്ടാല്‍ അഭിമാനിക്കണം ഓരോ കേരളിയനും ...കേരവൃക്ഷങ്ങള്‍ കൊണ്ട് അനുഗൃഹിതമാണീ കേരളം ഇന്നിതാ ഹര്‍ത്താലുകൊണ്ട് അനുഗൃഹിതമീ കേരളം,,.... ..സമ്മതിക്കണം ,നമ്മളൊക്കെ ഒരു സംഭവം തന്നെ അല്ലെയോ ...????ഇതിപ്പോ ആഴ്ചയില്‍ രണ്ടു ദിവസം അവധി കിട്ടുന്ന പോലെയാണ് ആഴ്ചയില്‍ ഹര്‍ത്താല്‍.......വീട്ടില്‍ ഇരിക്കാമല്ലോ എന്നാണ് എല്ലാവരുടെയും വിചാരം...നല്ല അസ്സല് മീന്‍ കറി ഒക്കെ കൂട്ടി ഒരു ഊണ് .....,പിന്നെ തൊട്ടു കൂട്ടാന്‍ ഇത്തിരി അച്ചാറു...കുടിക്കാന്‍ നല്ല അസ്സല് തെങ്ങിന്‍ കള്ള്...ഹമ്മോ എന്നാ വേണം ഇനി ...പിള്ളാര്‍ക്ക് ..അല്ലെങ്കില്‍ തന്നെ ഹര്‍ത്താല്‍ ഇപ്പൊ കലണ്ടറില്‍ രേഖപെടുതേണ്ട ആഘോഷമാണ് .....ഒരു ദിവസം കുടി വീട്ടില്‍ ഇരികാല്ലോ .....ഇതിപ്പോ തിങ്കള്‍ ആഴ്ച അല്ലെ അപ്പൊ കലക്കി ...ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും പുള്ളാരേ ഒക്കെ കൂട്ടി ഒരു ടൂര്‍ പോകാമല്ലോ ...മൂന്നു ദിവസം ഹീയ ഹൂറാ .....അടി പൊളി ... .,,മടി എന്ന സാത്താന്നെ നെഞ്ചില്‍ ഏറ്റി നടക്കുന്ന കേരളിയരെ നിങ്ങളോടെ ഒരു വാക്ക് ....ധീരതയോടെ മുന്നോട്ട്........അല്ലാതെ വേറെ ഒനും പറഞ്ഞിട്ടും കാര്യമില്ല ....കുട്ടികള്‍ക്ക് എക്സാം ആണ് തിങ്കള്‍ തൊട്ട് അപ്പൊ അന്നത്തെ എക്സാം മാറികിട്ടി ...അപ്പൊ അതെല്ലാം കുടി അടുത്ത ദിവസത്തേക്ക് ...അപ്പൊ ഇവിടെ ആര്‍ക്കു സന്തോഷിക്കാന്‍ തോന്നും ...ചെയണ്ട ജോലികള്‍ അപ്പോള്‍ തന്നെ തീര്‍ക്കുന്നതാണ് സുഖം പറഞ്ഞു കേട്ടിട്ടിലെ നാളെ ചെയാന്‍ ഉള്ളത് ഇന്ന് തന്നെ ,ഇന്നുള്ളത് ഇപ്പൊ തന്നെ.....എപ്പോള്‍ ആയാലും ചെയണം അപ്പൊ എന്തിനീ മടി ? കേരളത്തിലെ സമരങ്ങള്‍ കാരണം ഒരു നല്ല വ്യവസായവും ,, ഗതി പിടിക്കാത്ത അവസ്ഥയില്‍ ആണ് ......അക്ഷരമാല, മൊത്തം ഓരോ പാര്‍ട്ടികള്‍ , അപ്പൊ ഇവരൊക്കെ ഒരേ കാര്യത്തിന് തന്നെ ഓരോ ദിവസം സമരം തുടങ്ങിയാല്‍ എന്താകും സ്ഥിതി ......പറയാന്‍ ഒന്നുമില്ല അധോഗതി തന്നെ ...എല്ലാവിധ സൌകര്യങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം നശിപ്പിച്ചു കളയുന്ന പ്രവണത മലയാളീ ക്ക് മാത്രം...
ഹര്‍ത്താല്‍ ബന്ദ് ആകുന്ന കേരളത്തിനു ഒരു മാറ്റം ഉണ്ടാകില്ലേ ?? ഏതു പാര്‍ട്ടി ആയാലും സമരത്തിനു കാരണങ്ങള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല നമ്മുടെ ജനപ്രതിനിതികള്‍ക്ക് ....എന്തിനും ഏതിനും തങ്ങളുടെ ശക്തി കാണിക്കുവാന്‍ നില്‍ക്കുന്ന ഓരോ പാര്‍ട്ടിയും അറിയുന്നില്ലേ നമ്മുടെ നാടിന്‍റെ പതനം ...അതോ കണ്ടില്ല എന്നു നടിക്കുന്നതോ ?? ഇങ്ങിനെ എങ്കില്‍ മാസത്തില്‍ ഒരു ഡേ ഹര്‍ത്താല്നു കൊടുക്കാം അന്ന് എന്തൊക്കെ പ്രശ്നങ്ങള്‍ ആ മാസത്തില്‍ ഉണ്ടായോ അതിനൊക്കെ കൂടി എല്ലാ പാര്‍ട്ടി ക്കും ആ ദിവസം ഹര്‍ത്താല്‍ എടുത്തു കൂടെ ..അപ്പൊ മുന്പേ നിശ്ചയിച്ച ദിവസം ഹര്‍ത്താല്‍ എങ്കില്‍ ആര്‍ക്കും പ്രശ്നമില്ല്ലോ ...ഇതിപ്പോ ഓരോ പാര്‍ട്ടി ഓരോ ദിവസം ഹര്‍ത്താല്‍ കഷ്ടം എതിര്‍ക്കാനുള്ള വിഷയം ഒന്നായിട്ടും അതിനു എതിരെ പോരാടാന്‍ ഒരു ഐക്യവും ഇല്ലാത്ത നേതാക്കള്‍ ....ഇതാണോ നമ്മള്‍ ഒക്കെ സ്വപ്നം കാണുന്ന നമ്മുടെ നാട് ? ..ഹര്‍ത്താല്‍ പലപ്പോഴും അക്രമാസക്തമാകുമ്പോള്‍ ..ആ നിമിഷത്തേ ചോരത്തിളപ്പ് അവസാനിക്കുന്നത് പലരുടെയും ചോര കണ്ടുകൊണ്ട് ആണ് എന്നു മാത്രം ,ആരോട് പറയും സങ്കടം ..ഹര്‍ത്താല്‍ ദിവസം ആശുപത്രിയില്‍ എത്താന്‍ പറ്റാതെ ഉള്ള പ്രശ്നങ്ങള്‍ ,,യാത്രക്കാരുടെ (ദീര്‍ഘ ദൂര ) പ്രശ്നങ്ങള്‍ ...,വ്യവസായം തുടങ്ങി മര്യാദക്ക് മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റാത്തവര്‍ ...അങ്ങിനെ ഒരുപാടു പേരുണ്ട്......മുന്പേ നിശ്ചയിച്ച ദിവസം എങ്കില്‍ നമ്മുക്ക് ആ ദിവസം മുന്‍കൂട്ടി കണ്ടു കൊണ്ട് വേണ്ടപോലെ പ്രവര്‍ത്തിക്കാമല്ലോ .....
മടി പിടിച്ച മലയാളീ ഹര്‍ത്താല്‍ ദിവസം , അവധി കിട്ടിയ കുട്ടികളെ പോലെ ആഘോഷിക്കുന്നു .....ഹര്‍ത്താല്‍ ദിവസം ഫുഡ് കൂടി ഉണ്ടാക്കി കൊടുത്ത് അയക്കാന്‍ പറ്റിയാല്‍ ,,അത്രക്കും സന്തോഷം ,,,ജോലിത്തിരക്കിനിടയില്‍ കിട്ടിയ ഒരു അവധി ദിനം ...എന്നു കരുതുന്നവര്‍ മറന്നുവോ ,അവധി ദിനം കൂടി കൂടി വരുന്ന കാര്യം ...സര്‍ക്കാര്‍ ഓഫീസില്‍ , മേശ പുറത്തു ഇരുന്നു ഫയലുകള്‍ പരിഹസിക്കുന്നു ...ലോണും ,മറ്റു പ്രധാന കടലാസ്സുകളും കിട്ടാതെ
പലരുടെയും ജീവന്‍ അപഹരിച്ചു കൊണ്ട് ഹര്‍ത്താലും മലയാളീയുടെ മടിയും ,മുന്നോട്ട് ,മുന്നോട്ട് ........
അപ്പൊ പറഞ്ഞില്ല എന്നു വേണ്ട ഹര്‍ത്താല്‍ ആശംസകള്‍ .....
Subscribe to:
Post Comments (Atom)
17 comments:
ഇങ്ങിനെ എങ്കില്‍ മാസത്തില്‍ ഒരു ഡേ ഹര്‍ത്താല്നു കൊടുക്കാം അന്ന് എന്തൊക്കെ പ്രശ്നങ്ങള്‍ ആ മാസത്തില്‍ ഉണ്ടായോ അതിനൊക്കെ കൂടി എല്ലാ പാര്‍ട്ടി ക്കും ആ ദിവസം ഹര്‍ത്താല്‍ എടുത്തു കൂടെ ..അപ്പൊ മുന്പേ നിശ്ചയിച്ച ദിവസം ഹര്‍ത്താല്‍ എങ്കില്‍ ആര്‍ക്കും പ്രശ്നമില്ല്ലോ ...
ദേ... ഈ പറഞ്ഞത് കാര്യം...... ആലോചിക്കാവുന്ന കാര്യം.
" എന്‍ മനസ്സില്‍ തോന്നുന്നതൊന്നു പറയാം,
അതി വിദൂരമല്ലെന്നറിയുകയിവിടിനി
ഹര്‍ത്താലേ! നിന്നെ തുരത്താനായൊരു ഹര്‍ത്താല്‍!!!!!"
മഹാകവി ആളവന്‍താന്റെ ഈ ഈ വരികളുടെ യഥാര്‍ത്ഥ രൂപം അറിയാന്‍ ദ്ദിവിടെ ക്ലിക്കുക.
eniku veyya evideyum advt,,hmmthks kettoo
ഹര്‍ത്താല്‍ ദിനാശംസകള്‍
കേരനിരകളാല് സമ്പന്നമായ നാട് ! കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങ് ! ഇതൊക്കെ പണ്ടത്തെ കഥ. തലകരിഞ്ഞ കേരകുറ്റികളാല് നിറഞ്ഞ കേരളം എന്നുപറയുന്നതാവും ഉചിതം. കല്പവൃക്ഷമെന്നത് "കഴുത്തറപ്പന്`വൃക്ഷം" എന്നതാവുംശരി. തെങ്ങ് വെട്ടാനുള്ളകൂലി 1000 രൂപ. തടിക്കഷണങ്ങളാക്കി വാഹനത്തില്`ക്കയറ്റി വിറകാക്കാന് ചിലവ് 800 രൂപ. എന്നീട്ട് വിറകുവിറ്റാല് കിട്ടുന്നത് 800 രൂപ. ######............
ഇനിയിപ്പോള് തലയുള്ള തെങ്ങ് ചെത്തിയാല് കള്ളിനുപകരം വെറും ഗ്യാസാ ! പിന്നെ ഷാപ്പുകാര്ക്ക് പൊടികലക്കാതെ കള്ളുണ്ടാക്കാന് കഴിയുമോ???????
ഓക്കെ! ആനമയക്കി, അന്തികൃസ്തു, കനാല്`പ്പെരുങ്ങി, മണവാട്ടി, ചെറ്റപൊക്കി ..ഇത്യാതി സവിശേഷമായ ഡ്യൂപ്ളിക്കേറ്റ് ഒഴിവാക്കാനായി അറബിനാടുകളില് പോയി കഷ്ടപ്പെട്ട് ബദ്ധപ്പെട്ട് അഞ്ചാറുകുപ്പി ജാക്ക്ഡാനിയലോ ബാലന്റയിനോ പാസ്പോറ്`ട്ടോ കട്ടിഷാര്`ക്കോ 150% ഡ്യൂട്ടിയുമടച്ച് കൊണ്ടുവന്നാല് ഒരുകമ്പനികിട്ടണമെങ്കില് ഹര്ത്താല് വരണം. എല്ലാരും ബിസിയല്ലോ!
അപ്പോള് പറഞ്ഞപോലെ നാട്ടിലുള്ള എല്ലാനല്ലവരായ ഗള്ഫ് മലയാളികള്ക്കും ഹര്ത്താലാശംസകള്.
വാല്ക്കഷണം-ഗള്ഫിലും മലയാളിക്ക് ഹര്ത്താലുനടത്താനുള്ള അവകാശം നേടിത്തരാന് കേരളരാഷ്ടീയ നേതാക്കള്ക്ക് കഴിയട്ടെ !
thanks tom and kattu poocha...hartthal dufaiyilum venamo...pavam avidulla arabikal
എങ്ങും ഹര്‍ത്താല്‍ മാനിയ ... എന്‍റെ പുതിയ പോസ്റ്റും വരുന്നുണ്ട് ഹര്‍ത്താലിനെ കുറിച്ചു .
Ente abhiprayathil keralathile desheeyolsavam onam maati harthal aakanam... Ithupole ulla blogukal kondu rastriyakarude kannu thurappikkam ennu vechal nammude Twitter sir(sasi tharoor) maathrame kannuuu.. athanente sankadam
thks jishad and sujith,,,arenkilum kandal bagyam..
ഹർത്താലിനിടക്ക് പൂട്ട് കച്ചവടം എന്ന് കേട്ടിട്ടുണ്ട്. ആളവൻ താൻ ദേ പരസ്യമിറക്കി.. ഹി..ഹി.
സ്മിത, ഹർത്താൽ ജനകോടികളുടെ വിശ്വസ്ഥ ഉത്സവം എന്നാ പുതിയ പരസ്യവാചകം. അറ്റ്ലസ് രാമേട്ടൻ കേൾക്കണ്ട..
പോസ്റ്റ് കാലീകം
ഹര്ത്താല് ഉത്സവങ്ങളെപ്പറ്റി പറഞ്ഞതിന് നന്ദി.ഇത് ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ്.ആഘോഷിക്കുന്ന രീതിയിലും ഉണ്ട് സഹവര്ത്തിത്വം
നാടും നാട്ടാരും ഇപ്പോ ബ്ലോഗും ഹര്‍ത്താല്‍ ലഹരിയില്‍ ...
hahha thks
Happy Harthaal Day :D
അയ്യോ... വന്നപ്പോഴെക്കും ഇന്നത്തെ ഹര്‍ത്താലിന്‍റെ സമയം കഴിഞ്ഞോ....... സാരമില്ല എന്നാലും ഹര്‍ത്താല്‍ദിനാശംസകള്‍ :)
വിഷയം അവസരോചിതമായി.
ഹര്‍ത്താലുകളുടെ സ്വന്തം നാടല്ലേ ഇപ്പോള്‍ നമ്മുടെ കേരളം..
ഹര്‍ത്താല്‍ കൊണ്ടുണ്ടായ വിഷമങ്ങളെക്കുറിച്ച് ആരെങ്കിലും ഒരു സര്‍വ്വേ നടത്തണമായിരുന്നു.
thanks mayflower harthalinu ethirey oru harthal
ഇതു നന്നായി. ഇത്രയും പറഞ്ഞാല്‍ പോര.
Post a Comment