എന്തായാലും നമ്മുക്ക് നമ്മുടെ അടുത്ത എപ്പിടോസേ തുടങ്ങാം ...മനസ്സില്‍ ഗുരുക്കന്മാരെ വണങ്ങി ....മധുമോഹന്, ശ്യാംസുന്ദര്‍ ആ നമ്മുടെ ചേച്ചി ഏകത കപൂര്‍ .... ഇവരാണ് എന്റെ ഗുരുക്കന്മാര് കേട്ടോ...
നമ്മുടെ ഒരു ചുള്ളന് പറഞ്ഞപോലെ തൃശൂര്‍ ഭാഷയില്‍ പറയാന്‍ ഞാന്‍ ഒന്ന് ശ്രമിക്കയാണ്....
കപ്പല്‍ പോകാന്‍ നേരമായോ എന്ന് ഞാന്‍ ക്ലോക്കില്‍ ഇടക്ക് ഇടക്ക് നോക്കി കൊണ്ടിരികുയാന്നു...വേറൊന്നുമല്ല അറിയാല്ലോ ചര്ദ്ദിക്കുമോ ? ഇല്ലെയോ?? ഇതാന്നു വിഷയം....ഭാഗ്യം ശ്രീ കണ്ടന് നായര്‍ കേട്ടില എന്റെ വിഷയം അല്ലേല്‍ ചുള്ളന് അത് അടിച്ചു മാറ്റി...ഇട്ടന്നേ നമ്മള് തമ്മിലില്‍.......... എന്തായാലും ശരി നമ്മുക്ക് ഒരു കൈ നോക്കാം എന്നാ മട്ടില്‍ ഞാന്‍ ജനാലക്കു പുറത്തേക്കു നോക്കി....
കപ്പല്‍ കെട്ടിയ്ടിടുണ്ട് ...അതിന്റെ അടുത്തേക്ക് ആളുകള്‍ വരുന്നുണ്ട് കയറ് അഴിച്ചു മാറ്റാന്‍ ആണെന്ന് പിന്നിട് മനസ്സിലായി.... അപ്പോള്‍ പടിഞ്ഞാറെ കോട്ട ആണ് ഓര്‍മ്മ വന്നത്.....ഇതിപ്പോള്‍ കപ്പല്‍ എങ്ങിനെ പോകുംമോ എന്തോ......ഇങ്ങിനെ ചിന്തിച്ചു ...ഞാന്‍ മുന്‍പേ ഇരുന്നെങ്കില്‍ ഞാന്‍ വല്ല അബദ്ധവും ചെയ്തന്നേ ..അത് ഇപ്പോള്‍ ഐന്‍സ്ടീന്റെ കൂടെ ഫോട്ടോ ഓക്കേ വെച്ച്...പഠിക്കാന്‍ വന്നേനെ..ഭാഗ്യം എന്റെയും നിങ്ങളുടെയും........എന്തായലും അവസാനം കപ്പലിനെ കൊണ്ടുപോകാന്‍ രണ്ടു ടഗ് ബോട്ട് എത്തി....ഒരു ഘെടി മുന്‍പിലും മറ്റവന് പിറകിലും കപ്പലിനെ പിടിത്തമിട്ടു....കണ്ടാല്‍ രണ്ടു അറ്റെന്റ്റുമാര് ...രോഗിയെ സൂചി കൂത്താന്‍ കൊണ്ടുപോകുന്ന പോലെ.......ഇതൊക്കെ പറഞ്ഞാലും എന്റെ ഉള്ളില്‍ തൃശൂര്‍ പൂരം വെടികെട്ടു പോലെ ആയിരുന്നു....അത്ര വേണ്ട അല്ലെ എന്നാല്‍ ഒരു സാമ്പിള്‍ വെടിക്കെട്ട് പോലെ....ഹാര്‍ട്ട് പട പട അടി തുടങ്ങി .....ഞാന്‍ യുദ്ധം ചെയാന്‍ പോകുന്നപോലെ റെഡി ആയി ബാത്രൂം ഓക്കേ തുറന്നു വെച്ചു...അല്ല ചര്ദ്ദിക്കാന് പോകുമ്പോള്‍ ഒരു തടസ്സം പാടിലാലോ
...കപ്പല്‍ പതുക്കെ നീങ്ങി തുടങ്ങി .....ലോഗ് ഗേറ്റ് അടുത്ത് എത്തി.... എന്തിഷ്ട എന്തുട്ട് ലോഗ് ഗേറ്റ് എന്നാകും അല്ലെ....ഷെമി ഞാന്‍ പറയാം കേട്ടോ...പോര്ടിലെ വെള്ളം കേട്ടി നിര്തിരികുക്യല്ല്ലേ ..അവിടെനിനു ഈ ഗേറ്റ് കടന്നാല്‍ ആണ് കടലു തുടങ്ങുക ... ...പതുക്കെ കപ്പല്‍ നിങ്ങി തുടങ്ങി ....
..ഇടക്കിടക്ക് ...ഞാന്‍ ബാത്റൂമില്‍ പോയി നോക്കും...വാഷ് ബേസിന്റെ അടുത്ത്.... എന്താന്നവോ ഒനും തോന്നുന്നില കപ്പല്‍ പോകുന്നിലെ ..പുറത്തേക്ക് നോക്കി....കടലു ശാന്തം ആകുമ്പോള്‍ കപ്പല്‍ പോകുന്നത് അറിയുക പോലുമില്ല ........നമ്മുടെ നാട്ടിലെ റോഡിലുടെ പോകുന്നപോലെ അല്ല മികതും നടു ഒടിയും...ഇവിടെ അങ്ങിനെ യല്ല ........അതാ പെട്ടന്ന്.....ഞാന്‍ ഓടി ഒരു പരമ്പര പോലെ തുടങ്ങി ചര്‍ദ്ദി...ആകെ മൊത്തം ചുവപ്പ് കളര്‍ ...അയ്യോ എന്റെ ചങ്ക് പൊട്ടിയോ ?? ഞാന്‍ നിലവിള്ളി തുടങ്ങി ..ആരു കേള്‍ക്കാന്‍.... ഒരുവിധം സമാധാന്മായപ്പോള്... വന്നിരുന്നു....ഫോണ്‍ അടുത്ത് ഉണ്ട്....ചുവരില്‍ കുറെ നമ്പര്‍ ഉണ്ട്....ഇതിപോള്‍ കുറെ രണ്ടു അക്ക നമ്പര്‍ ആണ്...എങ്ങിനെയന്നവോ...മിനിമം ആറു നമ്പര്‍ വേണ്ടേ.....??ആരോട് പറയാന്‍.... ഭാഗ്യം ഫോണ്‍ ബെല്‍ അടിച്ചു...ഓടി എടുത്തു ....ഏട്ടന് ആണ്....ഓ അങ്ങേര്‍ക്കു ഇപ്പോളെങ്കിലും വിളിക്കാന്‍ തോന്നിയല്ലോ.....ഞാന്‍ കരച്ചില് തുടങ്ങി ഏട്ടാ.... ഞാന്‍ ആകെ ചര്‍ദ്ദിച്ചു ...ചോര വന്നോ എന്ന് സംശയം ....എന്നികു അപ്പോള്‍ സീ സിക്ക്നെസ്സ് ഉണ്ട് അല്ലേ ?ഹഹഹ പുള്ളിക്കാരന് ചിരിയോടു ചിരി......എനിക്ക് ദേഷ്യം വന്നു ഇങ്ങേര്‍ക്ക് എന്താ ചിരിവളി പൊട്ടിയോ...?? മനസ്സില്‍ പറഞ്ഞു പുറത്തു പറഞ്ഞില്ല ....ഏട്ടന് പറഞ്ഞു ...അതിനു ഷിപ് പോകാന്‍ തുടങ്ങിയതേ ഉള്ളു...കടലു മോശമാകുമ്പോള്‍ കപ്പല്‍ കിടന്നു കുലുങ്ങും എന്ന് അപോലാണ് വരൂ എന്നായി.....പിന്നെ ചോര അത് നിന്റെ ഫുഡ് ശരിയാകാതെ ആകും ...തണ്ണിമത്തന് ആണ് ചോര കളര്‍ കണ്ടത്...മിണ്ടാതെ ഇരുന്നു ആ ടീ വീ ഓണ്‍ ആക്കി കാണു ...വീ സീ ഡീ ....അവിടെ ഉണ്ടാകും....ഫോണ്‍ വെച്ചു...ദുഷ്ടന് തന്നെ ഞാന്‍ ഇപ്പോള്‍ വന്നതേ ഉള്ളു എന്നൊരു വിചാരം പോലുമില്ല ......കുറച്ചു നേരം പുറത്തേക്കു നോക്കി ഇരുന്നു ...ഇപ്പോള്‍ മീന്‍ ഓക്കേ കാണും എന്ന മട്ടില്‍ .....എവിടുന്നു ഒരെണം പോലും പേരിനു കണ്ടില്ല.......വൈകുന്നേരം ബെല്‍ അടിച്ചു ഞാന്‍ റെഡി ആയി...ഫുഡ് ബെല്‍ കേള്കുമ്പോള് എന്തൊരു സന്തോഷം ..
അലെങ്കിലും ഫുഡ് അടിക്കാന്‍ വേണ്ടി അല്ലെ എല്ലാരും പണി എടുകുന്നത് ....ഞാന്‍ അങ്ങിനെ കരുതുന്ന ആളാണ് ...പതുകെ വാതില്‍ തുറന്നു ലിഫ്റ്റ് കണ്ടു എന്തോ ഒരു പേടി ഗോവണി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു ...ഓരോ സ്ഥലത്തും പേരുണ്ട് ടെക്ക് എ ടെക്ക് ബി എനിങ്ങനെ അങ്ങിനെ സി ടെക്കില്‍ എത്തി ...പണ്ടും മൂക്ക് നല്ലപോലെ വര്‍ക്ക് ചെയും അതിനാല്‍ ഫുഡ് പ്ലേസ് കറക്റ്റ് ആയി കണ്ടുപിടിച്ചു.....ഓരോ മേമ്സബ്നും ഓരോ സ്ഥലം ....എന്തൊരു ബഹുമാനം ....കുറ ഉണക്ക ചപ്പാത്തി , ദാലും ഉണ്ട്....ആകെ മൊത്തം ഒരു വശപിശക് നല്ലത് ഒനും തോന്നിയില്ല......ഒരുവിധം കഴിച്ചു ...അടുത്ത് തന്നെ ഒരു റസ്റ്റ് റൂം ഉണ്ട് എല്ലാ മേമ്സബ് മാരും അവിടെ കുടി ...ഞാനും ചര്ദ്ധിച്ച കാര്യം പറഞ്ഞു ..അവര്‍ പറഞ്ഞു ഇപോലെ ചര്‍ദ്ദി ..അയ്യോ ഇനി എപ്പോള്‍ കടലു മോശം ആയാല്‍
എന്ത് ചെയും.... ഭയങ്കര സഹതാപം ....ഞാന്‍ ഒനും പറഞ്ഞില്ല ...എന്തായാലും പതുക്കെ പതുക്കെ ഞാന്‍ കപ്പല്‍ ജീവിതമായി പോരുത്തപെട്ടു തുടങ്ങി ....ഫുഡ് അടിക്കാന്‍ പോകുക ഒരു മെയിന്‍ കാര്യം ആയി ....നാലു മനുഷ്യരെ കാണാമല്ലോ .....കേടെറ്റ് ഉണ്ട് അവര്‍ കപ്പലിലെ ട്രെയിനീസ്.... കുറച്ചു ചുള്ളന് മാരുണ്ട് കേട്ടോ.....കപ്പലില്‍ ഇടകിടക്ക് ഓരോ പാര്‍ട്ടി ഉണ്ടാകും ......അപ്പോള്‍ തംബോല കളി , ഡം ശരാധ് ...
കളി ഒക്യുണ്ട് കേട്ടോ..( ചുണ്ട് അനക്കാതെ ഉള്ള സര്‍ക്കസ് ) ......ഇടകിടക്ക് ഞങ്ങള്‍ മേമ്സബുമാര് കുടി കേടെറ്റ് മാരെ കളിപ്പിക്കാന്‍ നോക്കാറുണ്ട്....ബിയര്‍ കുടികുന്നവരെ നമ്മള് നോക്കുമ്പോള്‍ അവര്‍ ബിയര്‍ ബോട്ടില്‍ മാറ്റി വെച്ചു കോക്ക് ആകും ഹഹഹ് ചിരി വരും....കോളേജില്‍ പഠിക്കുന്ന ഒരു ഫീലിംഗ് ആണ് അപ്പോള്‍.......രാവിലെ ആയാല്‍ എന്നും കടലില്‍ നോക്കി നില്ക്കും മീന്‍ കാണാന്‍ കേട്ടോ...ചിലപ്പോള്‍ ഞാന്‍ തനത്താന്‍ പറയും " കടല്‍ അമ്മക്ക് എന്നെ ഒരു ഇഷ്ടവും ഇല്ല ...അതല്ല്ലെ ഒരു മീന്‍ പോലും കാണാത്തത് ....പ്ലീസ് ..ഒരു മീന്‍ കാണാന്‍ പറ്റനെയ് ,,,,എന്റെ പറപെറ്റ തേവരെ ....ഏന് ഇടകിട്കു പ്രാര്‍ത്ഥിക്കും ...ഒരു ദിവസം ഞാന്‍ ഇങ്ങിനെ പരിസരം മറന്നു കരഞ്ഞു പറയുകയാണ് ..ഏട്ടന് വന്നത് പോലും അറിഞ്ഞില ...എന്റെ കരച്ചില് കണ്ടു ഏട്ടന് കഷ്ടം തോന്നി എന്നോടെ പറഞ്ഞു അയ്യേ ഇതെന്താ മീന്‍ കാണാനും കരച്ചിലോ.....ഞാന്‍ കാലത്ത് നേരത്തേ വില്ലികം അപ്പോള്‍ നോക്കണം കേട്ടോ.. പറഞ്ഞപോലെ പിറ്റേന്ന് രാവിലെ എന്നെ ഏട്ടന് ഫോണ്‍ വിളിച്ചു ...ജനല്കുടെ നോക്കാന്‍ പറഞ്ഞു ....അതാ കുറെ കുഞ്ഞു ഡോള്‍ഫിന്‍സ് .......സന്തോഷം കൊണ്ട് കണ്ണില്‍ നിനും കണ്ണ് നീര് തുളികള്‍ ...ഇറ്റിറ്റു വീണു...നമ്മള് കാത്തിരുന്നത് കാണുമ്പോള്‍ കിട്ടുന്ന സന്തോഷം ....അത് ഒന് വേറെ തന്നെ.....കപ്പല്‍ യൂറോപ്പില്‍ ആണ് പോകുന്നത്....ദിവസവും കടലു അത് പലനിറത്തില്‍ ഇതുവരെ ആട്ടം കിട്ടില്ല...... പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞതും ...സീ നല്ല റഫ് ആയി കിട്ടി....എന്റമ്മോ അത് പറയാതെ വയ്യ നല്ല ആട്ടം തിരുവാതിരക്കു ഊഞാലില്‍ വെറ്റില ക്കെട്ട് ആടുന്നപോലെ ....ചെയര്‍ ഓക്കേ ഓടി നട്കുയാണ് .. പെയട്ച്ചു ഇരുപ്പായി ..ഇടക്ക് ആരൊക്കെയോ വന്നു റൂമില്‍ എല്ലാ സാധനങ്ങളും കെട്ടി വെച്ചു ....(ലാശിംഗ് എന്നു പറയുക) .റോളിംഗ് ആന്‍ഡ് പിച്ചിംഗ് .......റോളിംഗ് എനുപര്ഞ്ഞാല് കപ്പല്‍ രണ്ടു സൈഡ് ലേക്കും ആടും .....ശരിക്കും പേടിയാകും ...ഒരു രോളെര് കോസ്റ്റില്‍ കയറിയപോലെ .......തിരമാല ജനല്ക് അടുത്ത് വരെ എത്തുനുണ്ട് ......പിച്ചിംഗ് ആണ് അപകടം ...കപ്പല്‍ മുന്‍ഭാഗം താഴതോട്ടും ...മുകളിലോട്ടും ആടും....തലക്കു മത്ത് പിടിച്ചപോലെ ....തോന്നും .....അപ്പോള്‍ അല്ലെ രസം ഞാന്‍ ചര്ധികും എന്ന് വിചാരിച്ചു നിന് ..ഇവിടെ ചര്ദ്ധി പോയിട്ട് പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ....എന്ന മട്ടിലാണ് ...പക്ഷേ എനിക്ക് വിശപ്പ് എന്നുപറഞ്ഞാല്‍ ആനയെ കിട്ടിയാലും ഓക്കേ എന്നമട്ടില്‍ ആണ്...
.ബാക്കി മേമ്സബുമാരോക്കെ കിടപ്പിലായി നമ്മള് അപ്പോള്‍ പുലികുട്ടിആയി ........താഴെ ഫുഡ് അടിക്കാന്‍ ഞാനും കെട്ടിയവനും മാത്രം ....ഒട്ടുമിക്ക ആളുകളും ഫുഡ് കഴിക്കാന്‍ തോന്നാതെ ഫ്രൂട്ട് ആണ് ഭക്ഷണം
എനിക്ക് ആണെകില്‍ വിശപ്പ് ...കിച്ചടി എന്നൊരു ഫുഡ് ഉണ്ട് ....ചോറും പച്ചകറികളും. പരിപ്പും ഓക്കേ കുടി വേവിച്ചു വെയ്കും ....അതെങ്കില്‍ അത്....നാശം ഒരു മീന്‍ വറുത്തു കഷ്ണം കിട്ടിയിരുനെകില്‍
....ഹഹ്ഹ കുക്ക് കേട്ടാല്‍ കൊല്ലും അയാള്‍ പാവം കപ്പല്‍ ആടുന്നകാരണം ...വളരെ കഷ്ടപെട്ടാണ് അടുകളയില് പത്രം പിടികുന്ന്ത് ...ആട്ട്മല്ലേ അപ്പോള്‍ പത്രം ബ്രേക്ക് ഡാന്‍സ് ആണ്...അപ്പോള്‍ കിട്യ ഫുഡ് ആയി....അങ്ങിനെ എനികൊരു പേര് കിട്ടി ഓള് രൌണ്ടെര് എന്ന്....ഈ അട്ടത്തിലും ഫുഡ് അടിക്കാന്‍ വരുന്നകാരണം.......മേമ്സബ് മരുടെയ അടുത്ത് ഒകെ ഞാന്‍ ജാഡ യില്‍ ചെന്ന് ....ഹെല്പേര് ജോലി ചെയ്തു ......ഒരു സുഖം ആണ് അവര്‍ക്ക് ഒക്കെ ചര്ദ്ധി നമ്മള് ഇങ്ങിനെ നടക്കുന്നു...രണ്ടു ദിവസം എനിക്കും മതിയായി കിച്ചടി പിന്നെ എല്ലാവരും കിടപ്പിലും ഒരു രസം ഇല്ല ..എന്തോ ഭാഗ്യം രാത്രി ആട്ടം നിന്ന് ...\ \
കടലിന്റെ അത്ഭുതം എന്തെന്നോ....കടലു ശാന്തം ആകുമ്പോള്‍ നമ്മുക്ക് പോലും തോന്നില ഇതന്നോ ഇങ്ങിനെ ആടിയത് എന്ന്......അത്രകും മനോഹരം ആണ്....ഓരോ ഓളവും കിന്നാരം പറയുന്നപോലെ ഓടി നടക്കുന്നത് കാണാം ....ചില സമയം പേപ്പര്‍ കടല്‍ കാണാം ...അങ്ങിനെ പറഞ്ഞാല്‍ ഓളം ഒനുമില്ല പേപ്പര്‍ പോലെ ശാന്തം ...പലപോലും എടുഹ്ടു ചാടാന്‍ തോന്നും ...അത്രക്ക് മനോഹരം ആണ്...കടലിനു നടുക്ക് അസ്തമയം കാണുന്നത് അത്രക്ക് സുന്ദരം ആണ് ....ഓരോ തിരമാലയും ചുവപ്പ് പൂശി നില്കുനത് കണ്ടാല്‍ മുഖം ബ്ലഷേര് ഇട്ടു മിനുക്കിയപോലെ....തുടുത്ത കവിളിണകള്‍ പോലെ....മനോഹരം ....
.....ഇടക്ക് ആയിരുന്നു ക്രിസ്മസ് ആന്‍ഡ് പുതുവത്സരം ...നല്ല പാര്‍ട്ടി ആയിരുന്നു.... ഡാന്‍സും പാട്ടും....അതൊന്നും വിവിരികാന് നില്കുന്നില.....പുതുവത്സരം പറയാന്‍
കേടെറ്റ് കള്‍ക്ക് സന്തോഷം....ഹ്ഹഹഹ് എന്തെന്നോ ഷേക്ക് ഹാന്‍ഡ് തരാല്ലോ....നാല്പതു ആണ് ങ്ങല്ക് വായ നോക്കാന്‍ ഞങള്‍ മൂന്ന് പേര് മാത്രം........എന്തായലും പുതുവത്സരം കഴിഞു ഇനി സുയസ് കനാല്‍ ആണ് ....രണ്ടു സ്ലൈഡ് കര കാണാം വണ്ടികള്‍ പോകുന്നഹ്ടു കണ്ടപ്പോള്‍ എനിക്ക് പത്തു ഓണം കഴിച്ച സന്തോഷം....കാരണം എന്റെ വീട് റോഡ് സ്ലൈഡ് ആണ്...അപ്പോള്‍ വണ്ടിടെ ഹോറന്‍ കേള്കുമ്പോള് എന്റെ കാതില്‍ കുളിര്‍മയാണ് ....അത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മന്സിലാകുംമോ ...കുറെ കാറുകള്‍ ,ബസ് ഹ്മ്മം കൊള്ളാം....സന്തോഷം എന്നി ഇനി ഉറങ്ങാം ...
ഒരു രണ്ടു മൂന്ന് ദിവസം കഴിഞ്ഞപോള്‍ ഞങ്ങള്‍ കര എത്തി ...പത്തു ഇരുപത്തി ഒന് ദിവസം കഴിഞ്ഞു കാണുന്ന കര സ്പൈന്‍ .....അങ്ങിനെ കരക്ക് ഇറങ്ങി ...ഭൂമി തോടു വന്ദിച്ചു ..ഷിപ്പീസ് ചെയുന്ന അക്ര്യം ആണ് ...കുറെ നാളിനു ശേഷം ഭൂമി തൊടുമ്പോള്‍ അതൊരു വിശേഷ പെട്ട അനുഭവം ആണ്.....ഭൂമിയെ തൊട്ടു നടകുമ്പോള്‍ ഉണ്ട്കുന്ന ഫീലിംഗ് ......ഞാനും മല്ലു ചേച്ചി .അവരുടെ കണവന് കുടി ആണ് ഷോപ്പിംഗ് പോയത്....എന്റെ കണവന് വന്നില ...ആദ്യ പോര്‍ട്ട് അല്ലെ കപ്പിത്താന്റെ ജാഡ ...ഞാന്‍ നടന്നു .......സ്പൈന്‍ ബെസ്റ്റ് പ്ലേസ് ആണ് ...നിറയെ പച്ചപ്പും ...ഓറഞ്ച് ചെടികളും ഉണ്ട്...പക്ഷേ ഇംഗ്ലീഷ് ആരും പറയില്ല.....അവരുടെ സ്പാനിഷ് ഭാഷ ആണ് പറയുക ...ഹഹഹ ആകെ സംസാരിക്കാനുള്ള വഴിയും പോയി......ഷൂ ഓക്കേ നല്ല വില കുറവാണു അവിടെ....അവിടെ ചെന്ന് ഞങള്‍ ഊ മ പെണ് ആയി നനായി അഭിനയിച്ചു ...അത് കണ്ടിരുന്നു എങ്കില്‍ ഊമ പെണ്ണും ഉരിയാടാ പയ്യനില്‍ ഞാന്‍ ആയെന്നെ നായികാ .......അവിടത്തെ പെണ് ങ്ങല്ക് നമ്മുടെ പൊട്ടു കണ്ടപ്പോള്‍ ഇഷ്ടമായി ആഹ്ടു എന്തിനാ എന്നായി...? എങ്ങിനെ ഇവരെ പറഞ്ഞു മനസ്സിലാകും ...കല്യണം കഴിഞ്ഞവര്‍ പൊട്ടു തോടും എന്നോകെ കാണിച്ചു എവിടുന്നു എന്തിഷ്ട എന്തുണ്ട് കാണികുന്ന്ത് എന്ന മട്ടില്‍ അവര്‍ ഞങളെ നോക്കി...പെട്ടന്ന് ചേച്ചി എന്റെ കയില് പിടിച്ചു ഒരു ഡാന്‍സ് രണ്ടു പെരുംകുടി ഭാഗ്യം അവര്‍ക്ക് പിടികിട്ടി .......അലെങ്കില്‍ എന്തെല്ലാം കഥകളി കാട്ടേണ്ടി വന്നെന്നെ ....ഹാവു.......അങ്ങിനെ ആ നാട് കണ്ടു പിന്നെ യൂറോപേ ...അങ്ങിനെ കുറെ സ്ഥലങ്ങള്‍ കുറെ ഓര്‍മകളും... ..ഒത്തിരി ടെന്‍ഷന്‍ കിട്ടി ആ യാത്രയില്‍ ഷിപ് അപകടം ഓക്കേ ഉണ്ടായി ....പിന്നെ കൊറിയ വന്നു അവിടെ ഉള്ള അളുകല്കു പൊട്ടു ഇഷ്ടം ആണ് അവര്‍ നമ്മള് പൊട്ടു കൊടുക്കുമ്പോള്‍ മിടായി ഓക്കേ തരും .... ഈ യാത്രയില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ഉണ്ട് " വയസ്സന്മാര് എവിടെയും ആ സ്വഭാവം കാണിക്കും കൊറിയയില്‍ ഒരു അമ്മുമ്മ എന്നോടെ പൊട്ടു തൊടരുത് എന്നും എന്റെ കണ് പീലികള്‍ പിടി വലി ഒറിജനല്‍ ആണോ എന്ന് അവര്‍ക്ക് സംശയം ...കുറെ ഉപദേശം ആംഗ്യ ഭാഷയില്‍ ...ഹ്ഹഹഹ് ഭാഗ്യം ഭാഷാ അറിയാത്തത് ഇലെങ്കില്‍ ...തൃശൂര്‍ ഭാഷയില്‍ സംസാരികേണ്ടി വന്നേനെ ..
.പിന്നെ ജപ്പാനില്‍ ഡിസ്നി ലാന്‍ഡ് കണ്ടു ...അതും സ്ടുടന്റ്റ് പാസ്സില്‍......പ്രായം കുറഞ്ഞ കാരണം എന്നെയും തേര്‍ഡ് എഞ്ചിനീയര്‍ സ്ടുടന്റ്സ് ആക്കി ...അങ്ങിനെ പകുതി ടിക്കറ്റില്‍ ഡിസ്നി ലാന്‍ഡ് കണ്ടു ...
..ഒത്തിരി നാട് കാണാന്‍ പറ്റി....സിങ്കപ്പൂര്‍ ,ചൈന ....ഇവിടോകെ നമ്മുടെ കണ്ണ് കാണാന്‍ കുട്ടി പട്ടാളത്തിന് നല്ലിഷ്ടം ആണ് നമളെ അവര്‍ അത്ഭുത ജീവിയെപോല് നോക്കും ...... പിന്നെ ബ്രസീല്‍ ,മൌറി
ഷിയ്സ്.....ആഫ്രിക്ക ....അങ്ങിനെ പോകുന്നു.. പോയ സ്ഥലങ്ങള്‍ ..അപോളെ നമ്മുക്ക് ഇത് നിര്‍ത്താം അല്ലേല്‍ ..മെഗാ സീരിയല്‍ കാര്‍ എന്നെ വന്നു കൊണ്ടുപോകും.........എന്റെ കപ്പല്‍ യാത്ര ആദ്യ ഷിപ്പില്‍ ഒരു ഒമ്പത് മാസം ആയിരുന്നു........എത്ര പറഞ്ഞാലും നമ്മുടെ നാട് അത് തന്നെ സുഖം...പക്ഷേ ഒരുപാടു നല്ല കാര്യങ്ങള്‍ പഠിക്കാനുണ്ട് നമ്മുക്ക്... അവരില്‍ നിനും .എല്ലാവര്ക്കും എന്റെ നന്ദി കേട്ടോ........ഒത്തിരി എഴ്ത്താനുള്ള വിഷയം ആണ് ഇത് എന്നാലും നീട്ടുന്നില...നിങളുടെ ഓക്കേ അഭിപ്രായം അറിയികുമല്ലോ....
ഇംഗ്ലീഷ് ചേട്ടന് മാരും നല്ല വായനോക്കികള്‍ ആണ് കേട്ടോ... ..അപ്പോള്‍ എവിടെ പോയാലും നമ്മുക്ക് സ്കാന്നെര്സ്നെ കാണാം ...ഒരു സ്വകാര്യം പെണുങ്ങള്‍ ഓക്കേ ഇത് രഹസ്യമായി സന്തോഷം കൊളുന്നുണ്ട് ....കാരണം ഈ വായനോട്ടം ആണ് പെണ്ണിന്റെ സൌന്ദര്യം കൂട്ടണം എന്നതിന് പ്രേരകം ....
11 comments:
വളരെ നന്നായിട്ടുണ്ട്:)
തുടരുക.......
ഞാന്‍ വല്ല അബദ്ധവും ചെയ്തന്നേ ..അത് ഇപ്പോള്‍ ഐന്‍സ്ടീന്റെ കൂടെ ഫോട്ടോ ഓക്കേ വെച്ച്...പഠിക്കാന്‍ nannayi or else makkalsinte vidhiye....vivaranam kollam kappithan wifey...
thanks sherls
OOOOOh..I fell jelous .It has always been my dream to b in a ship n wach the never ending sea....Anyways, good wrk..keep goin :)
OOOOOh..I fell jelous .It has always been my dream to b in a ship n wach the never ending sea....Anyways, good wrk..keep goin :)
smitha, yathravivaranam nalla scopulla subject anu.. alpam kuti kazhchakal varnnichezhythamayirunnu.. athu nattil jeevikunna njangalepolulla pavangalkku upakaramayene.. kututhalum humer konduvaran sramichu ennu thonnunnu..
thks will do
..സീ നല്ല റഫ് ആയി കിട്ടി....എന്റമ്മോ അത് പറയാതെ വയ്യ നല്ല ആട്ടം തിരുവാതിരക്കു ഊഞാലില്‍ വെറ്റില ക്കെട്ട് ആടുന്നപോലെ ..
hahahaha kollaaam... you have a gr8 sense of humor.. its seen in the way you have described the ship journey... nicely written...
എന്തുട്ടാ കലക്ക്.ഒരുമാതിരി പൂരത്തിന് അമിട്ട് പൊട്ടിയ മാതിരി.തീറ്റയുടെ കാര്യം കേട്ടപ്പോള്‍ നമ്മടെ റപ്പയി ചേട്ടനെ ഒന്ന് ഓര്‍ത്തുപോയി.
Nice .....Keep continue.....
I will recommend for Kendra Sahithya Award....OK....
(Secret : try to avoid spell mistake)
thks
Post a Comment