Followers

Saturday, 19 October 2013

പറയാന്‍ എളുപ്പം .എങ്കില്‍ പ്രവര്‍ത്തിക്കാനും എളുപ്പം ആകും (വേണമെന്ന് വെച്ചാല്‍ മാത്രം )

കുഞ്ഞിന്റെ  വളര്‍ച്ച അമ്മയുടെ ഉദരത്തി ല്‍ വെച്ച് തന്നെ തുടങ്ങുന്നു .അതുകൊണ്ട്  തന്നെ   അമ്മയുടെ അച്ഛന്റെയും  മാനസികാവസ്ഥ  കുഞ്ഞിനെ നല്ല പോലെ ബാധിക്കുംഅതുകൊണ്ട്  തന്നെ കുട്ടികളുടെ വളര്‍ച്ചയി ല്‍ മാതാപിതാക്കളുടെ  സാന്നിധ്യം അത്യാവശ്യം  ആണ് .

ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത കുട്ടിക ള്‍ പലപ്പോഴും  കുറ്റവാസന  കൂടുത ല്‍   ഉള്ളവ ര്‍ ആയി തീരുന്നു .സ്വന്തം മാതാവിനോട്  വെറുപ്പ്‌ ഉള്ള മകന് ആരോടും തന്നെ  മമത ഉണ്ടാകില്ല ... പല കുറ്റകൃത്യങ്ങളിലും  ഏര്‍പെടുന്ന  കുട്ടികളുടെയും കുടുംബ പാശ്ചത്തലം  എടുത്തു നോക്കുയാണെങ്കി ല്‍  ഭൂരിഭാഗം  കുട്ടികളും  തകര്‍ന്ന കുടുബങ്ങളില്‍ നിന്നുള്ളവരാണ്  ..എന്ത് കൊണ്ട് ഒരു കുട്ടി ക്രിമിനല്‍ ആയി എന്ന് ആരെങ്കിലും ആലോചിക്കാരുണ്ടോ ?? ..സത്യത്തില്‍ അതിനുള്ള ഉത്തരം നാം എല്ലാം അടങ്ങുന്ന സമൂഹത്തി ല്‍ തന്നെ  ഉണ്ട് .സ്വന്തം വീട്ടില്‍ തന്നെ മദ്യസേവയും , കലഹവും കണ്ടു വളരുന്ന ഒരു കുഞ്ഞില്‍ നിന്നും  നല്ല ഒരു പെരുമാറ്റം  കിട്ടാ ന്‍ പ്രയാസമാണ് .

കുട്ടികള്‍ അഞ്ചിനും ,ഏഴിനും ഇടയിലെ പ്രായത്തില്‍ ആണ് അവ ര്‍  ഉടമസ്ഥാവകശത്തേ കുറിച്ച് അറിയുന്നത്...അതുകൊണ്ട്  അപ്പോ ള്‍മാത്രം  ആണ്, വേറെ ഒരാളുടെ  സാധനങ്ങ ള്‍  എടുക്കുന്നത് തെറ്റെന്നു അറിയുന്നതും  .
കളവു ചെയ്യുന്ന  ഓരോ   കുട്ടിയുടെയും   മാനസ്സികാവസ്ഥ  വ്യത്യസ്തമായിരിക്കും .......
1,  മുതിര്‍ന്നവരുടെ  ശ്രദ്ധ കിട്ടാ ന്‍
2 കളവു ചെയുന്നത് തെറ്റാണ് എന്ന് ആരും അവരോട് പറഞ്ഞു
  കൊടുത്തിട്ടുണ്ടാകില്ല,
3  അവര്‍ ചിലപ്പോള്‍  അവരുടെ മുതിര്‍ന്നവരുടെ  പെരുമാറ്റം കണ്ടാകം
ഉദാഹരണം  :_ അച്ഛന്‍ഓഫീസി ല്‍  നിന്ന് ചില വസ്തുക്ക ള്‍  കൊണ്ട് വരുന്നത്
അമ്മ ചില തെറ്റുകള്‍ മറ്റുള്ളവ ര്‍ അറിയാതെ ഇരിക്കാ ന്‍ മാറ്റിവെയ്ക്കുന്നത്

4ചിലപ്പോള്‍ അവരെ ഒറ്റപെടുത്തുന്നു എന്നാ തോന്ന ല്‍ ആകാം ,ഒരുപക്ഷേ കട്ടെടുത്ത  ആ  മുതല്‍  അവര്‍ക്ക് അവ ര്‍ നേടിയെടുത്ത വസ്തു എന്ന നിലയ്ക്ക്  സന്തോഷം നല്‍കുമായിരിക്കും  
5 ആരെങ്കിലും നിന്ന് അപമാനമോ, എന്തെങ്കിലും തരം ഉപ ദ്രവമോ അനുഭവിക്കുന്നുണ്ട്..എങ്കില്‍ അതും ഒരു കാരണം ആകാം .
6  മറ്റു ചിലപ്പോള്‍  ,അവരുടെ   ഉള്ളിലെ വൈരാഗ്യം ആകാം .
7 മറ്റുള്ളവരുടെ   കൈവശം ഉള്ളത്  വേണം എന്നുള്ള അടങ്ങാത്ത ആഗ്രഹം
8 അവര്‍ വലിയ ധൈര്യം ഉള്ളവ ര്‍ എന്നും അവര്‍ക്കെ എല്ലാം സാധിക്കും എന്നൊക്കെ  കാണിക്കാനുള്ള  പ്രവണത ആകാം
9 അവരുടെ  പ്രായത്തിലെ കുട്ടികളുടെ   ഗാങ്ങി ല്‍  ഉള്ളവ ര്‍ എല്ലാം ഇതേ സ്വഭാവം ഉള്ളവര്‍ ആകാം ,വേറെ  ചിലപ്പോള്‍ കളവു
ചെയുമ്പോ ള്‍  ഉള്ള ഒരു ത്രി ല്‍ ആകാം .ഹീറോയിസം  ആകാം , വേറെചിലര്‍ മാധ്യമങ്ങളുടെ സ്വാധീനം കൊണ്ടും ആകാം
10..അമ്മയും അച്ചനും അങ്ങിനെയെങ്കിലും ശ്രദ്ധിക്കുമല്ലോ ,തങ്ങളെ തല്ലാ ന്‍ വേണ്ടി എങ്കിലും തൊടുമല്ലോ.., ഇങ്ങിനെ നെഗറ്റീവ് എങ്കിലും അവരുടെ ശ്രദ്ധ തങ്ങളില്‍  എത്തുമല്ലോ   എന്ന് കരുതിയും ആകാം ,.വേരെചിലര്‍ക്ക്  മയക്കുമരുന്നും മദ്യവും വാങ്ങാ ന്‍ വേണ്ടിയാകാം
ഇങ്ങിനെ പല,പല  കാരണങ്ങ ള്‍  ആകാം .
മയക്കുമരുന്ന് നിര്‍ത്താന്‍  വേണ്ടി   സ്കൂള്‍ പരിസരങ്ങളിലും ,സ്കൂളില്‍ നിന്ന് കുട്ടികള്‍  പഠനം നിര്‍ത്തി പോകുന്നതും  എല്ലാം ശ്രദ്ധിച്ചാല്‍   ഒരു പരിധി വരെ തടയാന്‍ സാധിക്കും ..കുട്ടികളിലേക്ക് ഇത് എത്തിക്കുന്നത് മുതിര്‍ന്നവര്‍ തന്നെയാണ് .

കുട്ടികളെ ഒരു മൂന്ന് വയസ്സ് വരെ എങ്കിലും നല്ല  പോലെ ശ്രദ്ധ കൊടുത്തും , സ്നേഹം കൊടുത്തും വളര്‍ത്തണം ..ആ പ്രായത്തില്‍  ആണ് അവരുടെ സ്ക്രിപ്റ്റ് എഴുത്ത് നടക്കുന്നത് .ആ നേരം കിട്ടുന്ന പരീശീലനം അവര്‍ക്ക് വളരുമ്പോഴും ഉപയോഗം ആകും ..അതുകൊണ്ട്  തന്നെ നിര്‍ബന്ധമായും മാതാപിതാക്ക ള്‍ കുഞ്ഞുങ്ങളുടെ  കൂടെ ആദ്യത്തെ  മൂന്നു വയസ്സ് വരെ എന്തയാലും നില്‍ക്കണം ...എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം   കുട്ടികളുടെ   പ്രായം  ഒരു ഏഴു  ,എട്ടു വയസ്സ് വരെ ആകുന്ന വരെ എങ്കിലും  മാതാപിതാക്കളുടെ ശ്രദ്ധ നല്ലപോലെ കൊടുക്കണം എന്ന്  ആണ് ..ഈ ഒരു കാലയളവിനുള്ളി ല്‍ നമ്മ ള്‍   കൊടുക്കുന്ന അറിവും, സ്വഭാവ വല്‍ക്കരണത്തിനവേണ്ട  പരീശീലനവും  പിന്നിട് എത്ര വലിയ പ്രായത്തില്‍ ആണെങ്കിലും  നിലനില്‍ക്കും ...അതാണല്ലോ ചൊട്ടയിലെ ശീലം ചുടല വരെ എന്നാ  പഴഞ്ചൊല് ..ശരിക്കും ഇത്  ഇവിടെ യാഥാര്‍ത്ഥ്യം ആകുന്നു

ജീവിതത്തിന്റെ  തുടക്കത്തില്‍ സ്വഭാവരൂപികരണം നടക്കുന്ന നേരത്ത്  അധികവും നാം  വീട് കൂടാതെ  വിദ്യാലയങ്ങളില്‍   കൂടിയാണ് .അത് കൊണ്ട് തന്നെ  അധ്യാപകരുടെ  പെരുമാറ്റം   ഒരുപാട് സ്വാധീനിക്കും ,ചെയുന്ന ജോലിയില്‍  അര്‍പ്പണമനോഭാവം  അത്യവശ്യം ആണ് .ഇന്നത്തെ  കുട്ടികളും  അദ്ധ്യാപകരും തമ്മിലെ ബന്ധം നാമമാത്രം ആണ് .വിദ്യാലയങ്ങള്‍  ഭാവിയിലെ പരീശീലനകളരി കൂടിയാണ് .സ്കൂള്‍കളില്‍  നിന്നും  ഇടക്ക് വെച്ച് പഠനം നിര്‍ത്തി  പോകുന്ന പലരും എവിടേക്ക് പോയി എന്തിനു പോയി എന്ന് അനേഷിക്കാന്‍ ആരും  മെനക്കെടുന്നില്ല എന്ന് പറയാം ..പലപ്പോഴും  ഇങ്ങിനെ പോകുന്നകുട്ടികള്‍ സെക്സ്  രാക്കെറ്റ് , മയക്കുമരുന്നിന്റെ  ലോകത്തും ഒക്കെ ആകാം എത്തി ചേരുക. പിന്നിട് അതിനു അടിമ ആയി ...അത് വാങ്ങാനുള്ള പൈസക്ക് വേണ്ടി അവര്‍ എന്ത് കുറ്റകൃത്യവും  ചെയുമെന്നു അവസ്ഥയാണ് ...പിന്നിട് മയക്കം വിടുമ്പോള്‍ ആണ് പലര്‍ക്കും ചെയ്ത തെറ്റിന്റെ   ഓര്മ വരുന്നത് . ..കൌമാരക്കാര്‍ക്ക്   ഗാങ്ങ് കൂടുന്നത് ഇഷ്ടം ആണല്ലോ അപ്പോള്‍ അവരുടെ കൂട്ടുകേട്ട് പോലെ ഇരിക്കും  ...അത് കൊണ്ട് തന്നെ  അച്ഛനമ്മമാര്‍   മക്കളെ അറിഞ്ഞിരിക്കണം.
മകന്‍ ഒരു ബൈക്ക് ആയി വന്നു ..ആരുടെയ ഇത് എന്റെ ഫ്ര്ണ്ട്ന്റെ ആണ് ..എന്ന് പറയുമ്പോള്‍  അമ്മ ഉടനെ ട്രസ്റ്റ്‌ ചെയുന്നു ..പിന്നിട് പോലീസ്എത്തി കളവു  മുതല്‍ ആണ്   എന്ന പറയുമ്പോള്‍ മാത്രം ആണ്  അറിയുക ,ഏതു  കൂട്ടുക്കാരന്റെയാ ?  എന്താ എങ്ങിനെയാ എന്ന് ഒന്നും  ആലോചിച്ചു സമയം  കളയാന്‍  മാതാപിതാക്കള്‍  മെനക്കെടാറില്ല  എന്നുപറയാം ..

പലപ്പോഴും  അനാവശ്യമായ നിയന്ത്രണം  ആണ് പല പ്രശനങ്ങളിലും  എത്തിക്കുക .എന്താണോ വേണ്ട എന്ന് പറയുന്നത്അത്  വേണം എന്നുള്ള ചിന്തയില്‍ ആണ് എത്തിക്കുക . ഇന്നത്തെ കാലത്ത്   കുട്ടികള്‍ പീഡനത്തിന്  ഇരയാകുന്ന  വാര്‍ത്ത  സാധാരണം ആണല്ലോ ...അതില്‍  ഏറ്റവും ശ്രദ്ധിക്കപെടെണ്ടി വരുക  കുട്ടികളെ കുട്ടിക ള്‍ തന്നെ ചെയുമ്പോ ള്‍  ആണ് ...കാരണം  കുട്ടികള്‍  നന്മയുടെ   പ്രതീകമാണ് എന്ന് കരുതുന്ന   നമ്മള്‍ക്ക് ..അത് മാറ്റി ചിന്തിക്കേണ്ട  അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു,പലപ്പോഴും  മുതിര്‍ന്നവരുടെ ശ്രദ്ധ കുറവാണ് വലിയ   വലിയ അപകടത്തില്‍  എത്തിക്കുന്നത് ..

കുട്ടികള്‍ക്ക് തെറ്റ്,ശരി തിരിച്ചു അറിയാനുള്ള കഴിവുണ്ടാക്കി കൊടുക്കണം
അതുപോലെ “ നോ “പറയേണ്ട സ്ഥലത്ത് നോ പറയാനും എസ് വേണ്ടിടത്ത് എസ്’ പറയാനും പഠിപ്പിക്കണം ..പ്രതികരിക്കാന്‍ കഴിവില്ലാത്ത തലമുറ അല്ല വേണ്ടത്.തെറ്റ് ചെയ്‌താ ല്‍ അത് പറ്റി എന്ന് വീട്ടി ല്‍ വന്നു പറയാന്‍ അവര്‍ക്ക് സാധിക്കണം .ഉദാഹരണത്തിന്പലപ്പോഴും പ്രണയം മാറി ചതി കുഴികളില്‍ എത്തുമ്പോള്‍   ഒരു തവണ പറ്റിയ അബദ്ധം വീട്ടില്‍  പറയാന്‍  പേടിയാണ് കുട്ടികള്‍ക്ക് കാരണം വഴക്ക് കേള്‍ക്കും എന്നുള്ളത് കൊണ്ട് തന്നെ ..മക്കള്‍   വീട്ടില്‍  അവരുടെ പ്രശ്നങ്ങള്‍  എല്ലാം തുറന്നു  പറയാന്‍ പറ്റിയ അന്തരീക്ഷം ആയിരിക്കണം

ഈ തുറന്നു  പറച്ചിലുകള്‍  കൊണ്ട് ഭീഷണിക ള്‍ ,  ഒളിച്ചോട്ടം ആത്മഹത്യ തുടങ്ങിയ പലവിപത്തുകളും  പോയികിട്ടും .പലപ്പോഴും ഭീഷണികള്‍  കണ്ടു പേടിച്ച്  ആ കുട്ടി ഒന്നുംപറയില്ല എന്നാ ല്‍  അത്തരം അവസരങ്ങളില്‍ അതെല്ലാം   മനോഹരമായി കൈകാര്യം ചെയാ ന്‍  മുതിര്‍ന്നവര്‍ക്ക് കഴിയണം .തുറന്നു  പറയാ ന്‍ പറ്റിയ സാഹചര്യം ഉണ്ടാക്കുന്നത്  കൊണ്ട്  കുട്ടികള്‍   അപകട ത്തില്‍ നിന്നും രക്ഷപെടും .അമ്മയും അച്ഛനും  ഇതെല്ലാം കൊണ്ട്  തന്നെ മക്കള്‍ക്ക്‌ വേണ്ടി കുറച്ചു  സമയം ചിലവഴിക്കണം 

മക്കളെ അടുത്ത് അറിയാന്‍ അവരെ സ്നേഹിക്കാനും സമയം കണ്ടെത്തു...നിയന്ത്രണങ്ങള്‍ , വിലക്കുകള്‍  എന്നിവ ഏര്‍പെടുത്തുന്നത്  മാത്രമാണ്   രക്ഷിതാവിന്റെ  കടമയെന്നു   വിചാരിക്കരുത് . അതിനു മുന്പ്  അവര്‍ ആദ്യം  കുട്ടികളെ അറിയാനും അവരുടെ നല്ല സുഹൃത്തുക്ക ള്‍  ആകാനും പഠിക്കണം . സ്വന്തം മക്കളില്‍ വിശ്വാസം വേണം ,ആ വിശ്വാസം  അവര്‍  മക്കള്‍ക്ക്‌   ബോദ്ധ്യപെടുകയും  വേണം  ..ഇത് കുട്ടികളോട് എന്നല്ല  ,  ഏതു ബന്ധത്തിലായാലും  അത്യാവശ്യം വേണ്ട ഒരു ഘടകമാണ്‌ വിശ്വാസം ..കുട്ടികള്‍ തെറ്റ് പറ്റിയത് പറയുന്ന  നേരം  .അവര്‍ക്കെതിരെ ആരെങ്കിലും ഭീഷണി മുഴക്കുന്നുണ്ട്‌ എന്നെല്ലാം  പറയുന്നു എങ്കി ല്‍ , ആ ഭീഷണിയുടെ  കാര്യം തുറന്നു പറയാന്‍ അവര്‍ക്ക് സാധിച്ചു  എന്ന് വേണം നമ്മള്‍  കരുതാ ന്‍ .   ഈ അവസരത്തില്‍  ,അവരെ  വഴക്ക് പറയുന്നതിനു പകരം അവര്‍ക്ക് കൂടെ നിന്ന് ധൈര്യം നല്‍കി ആ ഭീഷണികളി ല്‍   നിന്നും   രക്ഷിക്കണം . തെറ്റ് പറ്റിയത് പറയുമ്പോള്‍ അവരെ വഴക്ക് പറഞ്ഞാലൊരു  പക്ഷെ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം  അവര്‍ നഷ്ടമായി പോയെന്നുവരാം..അതിനാല്‍     വീടുകളില്‍ എല്ലാ തരം ബന്ധങ്ങളിലും എന്തും തുറന്നു  പറയാനുള്ള   സാഹചര്യം വേണം.. .അവരെ തെറ്റിലേക്ക് നയിച്ച സാഹചര്യം നമ്മള്‍ അറിയണം ....എന്തും തുറന്നു  പറയാന്‍  പറ്റിയ സാഹചര്യം  ആണ് എങ്കി ല്‍   കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിക്കും. 
ഇതുപോലെ സ്കൂളില്‍ നിന്നും ബ്ലൂ ഫില്മ്കണ്ട് എന്ന്  പറഞ്ഞു പുറത്താക്കിയ  ഒരു കുട്ടിയ  ഞാന്‍  കണ്ടു ..ശരിക്കും 15  വയസ്സായി അവനു ,അവിടെ ബ്ലൂ ഫിലിം കണ്ടത്  കുറ്റം എന്ന്  പറയുമ്പോ ള്‍ അത് വീണ്ടും കാണാനുള്ള പ്രവണത  കൂട്ടുകയാണ്  ചെയുന്നത് , നേരെമറിച്ച്  അത് കാണുന്നത് അല്ല അത് പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ എടുക്കുന്ന പ്രവര്‍ത്തിക ള്‍ നമ്മളെ ആപത്തില്‍ എത്തിക്കും എന്ന് നമ്മള്‍ പറഞ്ഞു  മനസ്സിലാക്കണം അവരെ ,..പിന്നെ  കുട്ടികളെ നമ്മള്‍   ഒരു കാര്യം വേണ്ട എന്ന്  പറയുമ്പോള്‍  അതിന്റെ കാരണം കൂടി പറഞ്ഞു  കൊടുക്കാന്‍  സാധിക്കണം ,ദൃശ്യങ്ങള്‍ സ്വാധീനിക്കുന്നത് അറിയാല്ലോ  
അപ്പോള്‍   ഉദാഹരനത്തിന്    പുകവലി  പാടില്ല , സെക്സ് എന്നി വിഷയങ്ങള്‍   പറയുമ്പോള്‍ അതുകൊണ്ട് ഉണ്ടാകുന്ന  അസുഖങ്ങളുടെ  ചിത്രങ്ങള്‍  കൂടി കാണിക്കുമ്പോള്‍  അവരുടെ മനസ്സില്‍ അത് പതിയാന്‍  ഇട നല്‍കുന്നു . 

പിന്നെ   ഞാന്‍ കണ്ടത് അധികവും  കേസുകളില്‍ പെടുന്ന കുട്ടികള്‍   തകര്‍ന്ന കുടുംബത്തില്‍  നിന്ന്
ഉള്ളവ ര്‍  ആണ് ..അച്ഛനോ അമ്മയോ ആരെങ്കിലും   വേറെ വിവാഹം കഴിഞ്ഞവര്‍ ആകും ..പിന്നിട്  പലപ്പോഴും   അവര്‍ക്ക് ആദ്യ ബന്ധത്തിലെ  കുട്ടി  അധികപറ്റുപോലെ   ആകുന്നു .ഈ അവഗണനകള്‍ എല്ലാം ആപത്തില്‍   ചാടാന്‍ കുട്ടികളെ  പ്രേരിപ്പിക്കുന്നു .. ഇതുപോലെ ഉള്ള കുടുംബത്തിലെ കുട്ടികളെ   വശീകരിക്കാന്‍ എളുപ്പം ആണ് ..പലപ്പോഴും  ആദ്യം ചെന്ന് ചാടുന്നത് അറിയാതെ എങ്കിലും പിന്നിട്  അവരെ മയക്കുമരുന്ന് ഉപയോഗിക്കുന്ന   കൂട്ടത്തിലെ ആളുകള്‍ഭീഷണി  പെടുത്തിയൊക്കെ   കുറ്റകൃത്യങ്ങള്‍  ചെയിക്കും .ഇന്നത്തെ കുട്ടികളില്‍ കുറ്റം ചെയ്തു  പിടിക്ക പെട്ടാലും അവര്‍ ചെയ്തത്  തെറ്റ് എന്ന് മനസ്സിലാക്കാന്‍  ഉള്ള   മനോഭാവം ഇല്ല ...എന്നാലും ഇവരോടെല്ലാം സംസാരിക്കുമ്പോള്‍  അറിയാന്‍ സാധിക്കുന്നത്  പലരും സ്കൂള്‍ പഠനം ഇടയ്ക്ക് വെച്ച് നിര്‍ത്തി  പ്രലോഭനങ്ങളില്‍  ചാടി എത്തിചേര്‍ന്നവര്‍ ആണ് ..എന്ത്  കുറ്റകൃത്യവും ചെയാന്‍ അവര്‍ക്ക് മടിയില്ല ...ഇന്നത്തെ തലമുറക്ക് അല്ലെങ്കിലും സ്വാര്‍ത്ഥ മനോഭാവം  കൂടുതല്‍ ആണ് .ചെയ്ത തെറ്റിന് പശ്ചാത്തപിക്കുന്ന  കുട്ടികള്‍ വളരെ കുറവാണ് .ചെറുപ്പത്തില്‍ അമ്മ വേറെ ആളുടെ കൂടെ പോയി ...അല്ലെങ്കില്‍ അച്ഛന്‍ പോയി എന്നൊക്കെ പറയുമ്പോള്‍  ഒരുതരം നിസംഗത ഭാവം ആണ് അവരില്‍ .....ശിക്ഷിക്കപെട്ട  പലരോടും സംസാരിക്കുമ്പോള്‍   അവരടെ സ്നേഹത്തോടെ പെരുമാറുമ്പോള്‍ അവര്‍ തിരിച്ചും നമ്മുക്ക് സ്നേഹം തരുന്നുണ്ട് ..എന്റെ അമ്മ വരുമല്ലോ ...എന്റെ  കാലാവധി  കഴിഞ്ഞു  ഞാന്‍ പോകുമല്ലോ എന്നൊക്കെ... അവര്‍ പറയുമ്പോള്‍ ശരിക്കും  അവരുടെ നൊമ്പരം അറിയുന്നുണ്ട് ...ഒറ്റപെട്ട മുറിക്കുള്ളിലെ  താമസം  ശരിക്കുംഅവരെ മാനസ്സികമായി ബാധിക്കുന്നുണ്ട് ..തങ്ങള്‍ പുറത്ത് ഇറങ്ങുമ്പോള്‍ സമൂഹം  തങ്ങളെ   തെറ്റ് ചെയ്തവര്‍ ആയി  നോക്കികാണും  എന്നൊരു ഭയം  ഉണ്ട് .. .പണക്കാരായ കുട്ടികള്‍ പലരും  കൂടുകൂടിയാണ്  കളവുകള്‍ ചെയുന്നത് ...പിന്നിട്  കേസ് ആകുമ്പോള്‍ ആണ് അവര്‍ക്ക്  അമ്മയും ,വീടും ,അവരുടെ അന്തസ്സും ഒക്കെ ഓര്‍മ്മ  വരുന്നത് ..കുട്ടികള്‍ക്ക് മയക്കുമരുന്ന കൊടുക്കുന്നത് മുതിര്‍ന്നവ ര്‍ ആണ് ...അതുപോലെ മൊബൈലുകളില്‍  ക്ലിപിങ്ങ്സ്  നിറച്ച് കൊടുക്കുന്നതും   
ജനിക്കുമ്പോഴേ  ക്രിമിനല്‍ ആയിട്ടല്ല  ... മറിച്ച് സാഹചര്യങ്ങള്‍  ആണ് അവരെ   ഇതിലേക്ക് എത്തിക്കുന്നത് ...വലിയ്  മുറിക്കുള്ളില്‍   നല്ലൊരു നാളെയും ഓര്‍ത്ത്‌ അവര്‍ ഇരിക്കുന്ന്ട്...പലരെയും  കാണാന്‍ അമ്മയോ അച്ഛനോ വരുന്നത് ഒരുപാട് ഇടവേളക്കു ശേഷം ആണ് ..പക്ഷേ ഇടക്കിടെ വരണം മാതാപിതാക്കള്‍  ശിക്ഷിക്ക പെട്ട കുട്ടികളെ കാണാന്‍  എന്ന് ആണ് എനിക്ക് തോന്നുന്നത് ..കാരണം അവരെ അവഗണിക്കുന്തോറും ആകുരുന്നു മനസ്സുകളില്‍  വൈരാഗ്യം കൂടി  വരും .


 കുട്ടികളെ  സ്നേഹത്തോടെ  ഒന്ന് ചേര്‍ത്തു  നിര്‍ത്താനും അവരെകെട്ടിപിടിക്കാനും, നെറുകയില്‍ ഒരു  ഉമ്മ കൊടുക്കാനും മാതാപിതാക്കള്‍ക്ക് കഴിയണം ... അവരെ സ്നേഹിക്കുന്നുവര്‍   ഒപ്പമുണ്ട് എന്നും എന്നൊരു തോന്നല്‍ ....അത് അത്യാവശ്യം ആണ് .
ഇന്നത്തെ ചുറ്റുപാടുകള്‍  വളരെ അപകടം  നിറഞ്ഞതാണ്‌ .മാധ്യമങ്ങളും ശ്രദ്ധിക്കണം  ..പീഡനവും , കളവും  നടന്ന വിധം  എല്ലാം  വിവരിക്കുമ്പോള്‍   അനുകരണ സ്വഭാവം ഉള്ള കുഞ്ഞുങ്ങളെ   അത് ചെയാന്‍  പ്രേരിപ്പിക്കുയാണ്  ശരിക്കും . ...കഴിഞ്ഞ ദിവസം എന്റെ കൂട്ടുക്കാരി എന്നോട്  പറഞ്ഞു  സ്കൂളില്‍ ചെറിയ ക്ലാസ്സിലെ ഒരു ആണ്‍കുട്ടി   വെരെഒരു  ഒരു ആണ്‍കുട്ടിയെ കിടത്തി   പറഞ്ഞു  ടീച്ചര്‍ ...ദേ ഇത് നോക്കിയേ  .... ഞാന്‍ ഇവനെ   പീഡിപ്പിക്കുകയാ എന്ന് ....... കണ്ടോ ഇതാണ്   ഇന്നിപ്പോള്‍ നടക്കുന്നത് ..ഇതെല്ലം എന്തോ മഹത്തായ കാര്യം ആണു എന്ന് കുഞ്ഞുങ്ങള്‍ കരുതുന്നത് ,

ജീവിതം കരുപിടിപ്പിക്കാന്‍ ഓടുമ്പോള്‍  മാതാപിതാക്കള്‍ അറിയുന്നില്ല  തങ്ങളുടെ  കുരുന്നുകള്‍  മാറി പോകുന്ന സത്യം  ....അറിയണം മകനിലെ ,മകളിലെ നേരിയ മാറ്റങ്ങള്‍  പോലും  ..... അതിനു അവരെ  ഉപാധികള്‍ ഇല്ലാതെ പരാതികള്‍ ഇല്ലാതെ സ്നേഹിക്കാന്‍ കഴിയണം ,നല്ലൊരു   നാളേക്ക് നമ്മുക്ക് മുതിര്‍ന്നവര്‍ക്ക് എല്ലാം പ്രാര്‍ത്ഥിക്കാം ഒപ്പം ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാം ..

സ്മിത സതിഷ്‌

Thursday, 4 July 2013

ലോക ബാലവേല വിരുദ്ധ ദിനം(JUNE 12)

    ലോക ബാലവേല വിരുദ്ധ ദിനം


ജൂണ്‍ 12 ആണ് ലോക ബാലവേല വിരുദ്ധ ദിനം ആയി  കണക്കാക്കുന്നത് . .കുട്ടികള്‍ക്ക്  വേണ്ടി  അവരുടെ  സംരക്ഷണത്തിന് വേണ്ടി  നിയമങ്ങ ള്‍ അത്യാവശ്യം എന്ന്  മനസ്സിലാക്കി   തന്നെയാണ്  ബാലവേല നിരോധിച്ചു കൊണ്ട്  നിയമം  പുറപ്പെടുവിച്ചത് . 

ലോകത്തിന്റെ പലയിടത്തും  കുട്ടികള്‍  കൂലിക്കും, കൂലി ഇല്ലാതെയും  പണിയെടുക്കുന്നുണ്ട് .ചിലര്‍ വീടുകളി ല്‍ എങ്കില്‍ മറ്റുചില ര്‍   വേറെ തേര്‍ഡ് പാര്‍ട്ടീസ്നു  വേണ്ടി ...... ആവശ്യാനുസരണം  കുട്ടികളെ    ചൂഷണം ചെയാ ന്‍ എളുപ്പമാണ് . അതുകൊണ്ട് തന്നെ  പല വലിയ ആളുകളും  
കുറ്റകൃത്യങ്ങള്‍ക്കായും   ഇവരെ ഉപയോഗിക്കുന്നത് കണ്ടു വരാറുണ്ട്. ...കുട്ടികളുടെ  ശിക്ഷ അളവ് കുറവെന്നു  അറിഞ്ഞു കൊണ്ട്  പലപ്പോഴും വലിയവ ര്‍ ചെയുന്ന കുറ്റങ്ങള്‍ക്ക്  കുട്ടികളെ  മുന്‍പി ല്‍ നിര്‍ത്തി  വലിയ കുറ്റവാളിക ള്‍  രക്ഷപെടുക  പതിവാണ് . 

കോടികണക്കിന് കുട്ടിക ള്‍  ബാലവേലചെയുന്നുണ്ട് ...വീടുകളില്‍ നിന്നും മാറി ദൂരെ സ്ഥലങ്ങളിലും  മറ്റും  .നിയമത്തിനു മുന്നി ല്‍  പെട്ടന്ന് ചെന്ന് ചാടാതെ ഇരിക്കാന്‍ ഇവരെ   ഒളിപ്പിച്ചു  വെയ്ക്കുക പതിവാണ് ... കുരുന്നുകള്‍ക്ക്  അതോടെ പഠിക്കാനുള്ള അവസരം നഷ്ടമാകുകയാണ്‌ ..പോഷക ആഹാരവും  ഇവര്‍ക്ക് ലഭിക്കുന്നില്ല ..സത്യത്തില്‍  “കുട്ടികളെ കുട്ടികളായി  വളരാ ന്‍ സമ്മതിക്കുന്നില്ല എന്ന് വേണം  പറയാ ന്‍ “.....കളിച്ചു  നടക്കേണ്ട പ്രായത്തില്‍    ബാല്യം നഷ്ടപ്പെട്ട്    ഒരു നേരത്തേ അന്നത്തിനു വേണ്ടി    ചിലരെങ്കി ല്‍ ,മറ്റുചിലര്‍   പ്രലോഭനങ്ങളി ല്‍   മുഴുകി  ചതിയി ല്‍ പെട്ടവരുമാകാം . പല കുട്ടികളും  അപകട സാധ്യത കൂടിയ ജോലികളി ല്‍  ഏര്‍പ്പെട്ടിരിക്കുന്നത്  കാണാം .അടിമപണിക്കെല്ലാം   ഇവരെ ഉപയോഗിക്കുന്നുണ്ട് .

അപകടകരമായ ജോലികള്‍ക്ക് കുട്ടികളെ നിയമിക്കാ ന്‍ പാടില്ല  അവര്‍ക്ക് 18 വയസ്സ് എങ്കിലും  കഴിയണം .    എന്നാ ല്‍    കുട്ടികള്‍ക്ക് പ്രശനം ഇല്ലാതെ   അവരുടെ പഠിപ്പിനു ശേഷം   അധികം ഭാരം ഇല്ലാത്ത ജോലിക ള്‍ ചെയാ ന്‍  അനുവാദം  ഉണ്ട് അത് പ്രായം  15 എങ്കിലും  ആകണം . സ്കൂ ള്‍ പഠനം കഴിയാതെ  പാടില്ല എന്ന് ഉറപ്പ് വരുത്തണം ...13  to 15  പ്രായത്തിലെ കുട്ടി കള്‍   ചെറിയ ചെറിയ ജോലികള്‍ ചെയുന്നത് കാണാം അതും അവരുടെ ആരോഗ്യത്തിനും  അവരുടെ പഠിപ്പിനും തടസ്സം ഇല്ലെങ്കില്‍ മാത്രം ..

കുട്ടികളെ   പിന്നെ അധികവും കണ്ടു വരുന്നത് ഭിക്ഷാടനത്തിന്  വേണ്ടിയാണ് ..അതിനു പിന്നില്‍ വലിയൊരു മാഫിയ തന്നെയുണ്ട്‌ .കുട്ടികള്‍ക്ക്  ചെറിയൊരു തുക  ശമ്പളവും നല്‍കി   വലിയ നേട്ടങ്ങ ള്‍  വലിയവര്‍ക്കു എടുക്കാമല്ലോ ..കുട്ടികളെ എളുപ്പം വശീകരിക്കാം എന്നതിനാ ല്‍  ലൈംഗികമായി 
 പീഡി പ്പിക്കുന്നവരും   ഉണ്ട് .കുരുന്നുപൂമൊട്ടുകളെ അങ്ങിനെ  നിഷ്കരുണം   പീച്ചി ചിന്തപെടുന്നു .ഇന്ത്യയില്‍   ഓരോ  പത്തു മിനിറ്റിലും  ഓരോ കുട്ടിയെ കാണാതെ  പോകുന്നുണ്ട് ..ഇങ്ങിനെ കാണാതേ പോകുന്നവരെ  കുറിച്ച്  അനേഷിക്കാന്‍ 
തകര്‍ന്ന  കുടുംബങ്ങ ള്‍ , ദാരിദ്ര്യം എല്ലാം കുട്ടികളെ ജോലിചെയാന്‍   പ്രേരിപ്പിക്കുന്നു ..ഒരു നേരത്തേ ആഹാരത്തിനുവേണ്ടി    ..താങ്ങാന്‍ വയ്യാത്ത ചുമടും പേറി പാവം കുട്ടിക ള്‍ .....പലപ്പോഴും ചെന്നെത്തുക  അപകടകരമായ ചുറ്റുപാടുകളില്‍ ആയിരിക്കും .
 കുട്ടികളുടെ  അവകാശം ആണ്  കുട്ടികളെ പോലെ വളരാ ന്‍ സാധിക്കണം എന്നുള്ളത് .പഠിക്കാനും കളിക്കാനും നല്ല പോഷകാഹാരം  കിട്ടാനും അവര്‍ക്ക് അവകാശമുണ്ട്‌ ..കുട്ടികള്‍ക്ക് വേണ്ടി നിയമങ്ങളും  ,അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാ ന്‍ വേണ്ടി   സംഘടനകളും  ഉണ്ട് ..എന്നാല്‍ എല്ലാം  പ്രയോഗികമാകണം എങ്കില്‍ ജനങ്ങളുടെ  സഹകരണവും അത്യാവശ്യം ആണ് .മറക്കരുത്  കുട്ടികളെ കൊണ്ട്  ജോലി ചെയിക്കുന്നവരും  നിയമം ലംഘി ക്കുന്നതിനാല്‍  കുറ്റവാളിക  ള്‍ ആണ് .


പൗര്‍ണമി