Followers

Saturday, 15 May 2010

സൌഹൃദത്തിന്റെ ആഴങ്ങള്‍

നിഴലു പോലെ  എന്‍ കൂടെ നിന്ന   നീ
എന്നും  എനിക്കരികിലെന്നു  ചൊല്ലിയെന്‍ കൂട്ടുകാരാ

എങ്ങു പോയി നീ വാക്കുപാലിക്കാതെ  ...
എന്‍ മിഴി നിറയുവാനിടം വരുത്തില്ല 
എന്നു നീ ചൊല്ലിയ നേരം
മഴവില്ലിന്‍  തിളക്കമാര്‍ന്നത്‌  
എന്‍ മിഴികളില്‍
ജീവിതം ഒന്നെന്നു  ഇരിക്കെ  
എന്തിനീ  വേര്‍പാടുകള്‍ ..
നിന്‍ സ്വാര്‍ത്ഥതക്കായി  
എന്‍  മിഴികള്‍  നനയിച്ച  നേരം
പാഴ്വാക്കായത്  സൌഹൃദത്തിന്‍ ഗാഡതാ ....
നെഞ്ചകം  പിടയുന്ന നേരം
അറിഞ്ഞില്ല  നീ എന്‍ ഗദ്ഗദം
കാതില്‍  മുഴങ്ങിയത്  നിന്ദതന്‍  സ്വരം
കണ്ണില്‍  തറച്ചത്  കാരമുള്ളിന്‍   തുമ്പുകള്‍
പിളര്‍ന്ന മാറില്‍ നിന്നും 
ഇറ്റു  വിഴുന്ന  ചോരത്തുള്ളികള്‍ കണ്ടിട്ടും 
ചോരതന്‍  നിറം  ചായം  കലക്കിയെന്നു  നീ ചൊല്ലിയ നേരം 
വിശ്വാസത്തിന്‍  മതിലുകള്‍  തകരുന്ന നേരം ,
ആര്‍കുമാകില്ലതിനെ  കൂട്ടി യോജിപ്പിചിടുവാന്‍
 പ്രാണന്‍  കൊടുത്തു ഞാന്‍ വളര്‍ത്തിയെന്‍  സൌഹൃദങ്ങള്‍ ..
അവസാനം   എന്‍ പ്രാണനും   ഊറ്റിയെടുത്തു പോയ്‌
നിസംഗതയുടെ  പര്യായം ആയി  
അനങ്ങാന്‍   വയ്യാതേ  കിടപ്പു  ഞാനും                                                 
മഴ  കാക്കും  വേഴാമ്പല്‍  പോലെ  കാത്തിരുപ്പു 
ഇനിയും  നിങ്ങള്‍ക്കായെന്‍  കൂട്ടുകാരേ  ....